കാറ്റ് ശക്തമാകും; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Spread the love

തിരുവനന്തപുരം: വരുന്ന 5 ദിവസം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. വടക്കൻ കേരള തീരം മുതൽ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ പാത്തി ശക്തിപ്പെട്ടതിനെ തുടർന്നാണ് കാറ്റ് ശക്തമാകുന്നത്. സംസ്ഥാനത്ത് പരമാവധി 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനിടയുണ്ട്.

video
play-sharp-fill

മഴ മുന്നറിയിപ്പിന്റെ ഭാഗമായി 22ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം അറിയിച്ചു. 2.2 മുതൽ 3.5 മീറ്റർ വരെ ഉയരമുള്ള തിരമാല രൂപപ്പെടും.