
വയനാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതോടെ വയനാട് ബാണാസുര ഡാമിന്റെ ഷട്ടർ തുറന്നു. ഷട്ടർ 10 സെൻ്റീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കുന്നത്.
കരമാൻതോട്, പനമരം പുഴ തുടങ്ങി താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വെള്ളം കൂടുതൽ ഉയരുന്ന സാഹചര്യം ഉണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കും.
അതെ സമയം മലമ്പുഴ ഡാം തുറന്നു. നാല് ഷട്ടറുകൾ 10സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് ഷോളയാർ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ശക്തമായ മഴയിൽ വെള്ളമുണ്ട പുളിഞ്ഞാലിൽ പാറക്കല്ല് താഴ്ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. സമീപത്തെ ഉന്നതിയിലെ 26 കുടുംബങ്ങളെ രാത്രി ക്യാംപിലേക്ക് മാറ്റി. കോട്ടത്തറ, പനമരം പ്രദേശങ്ങളിലെ താഴ്ന്ന ഇടങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.