കനത്തമഴ; കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെള്ളക്കെട്ട്;മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

Spread the love

കോട്ടയം:കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി ഗതാഗതക്കുരുക്കുണ്ടായി.
രാത്രി 7 മണിയോടെയാണു മഴ കനത്തു പെയ്തത്. ഇതോടെ ആനക്കല്ല്,മഞ്ഞപ്പള്ളി, കപ്പാട്
ഭാഗങ്ങളിൽ റോഡിൽ വെള്ളക്കെട്ടുണ്ടായി.

സമീപത്തെ കൈത്തോട് കര കവിഞ്ഞൊഴുകിയതാണ് വെള്ളം റോഡിലേയ്ക്ക് കയറാൻ കാരണം. മഞ്ഞപ്പള്ളിയിൽ രണ്ടിടത്തായാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.

ബസുകളും ലോറികളും വഴിയിൽ കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായി.വീടുകളിലും, കടകളിലും വെള്ളം കയറിയിട്ടുണ്ട്.കൂടാതെ നിർത്തിയിട്ട വാഹനങ്ങളിലും വെള്ളം കയറി. സമാന്തരപാതയെന്ന നിലയിൽ യാത്രക്കാർ ഉപയോഗിക്കുന്ന പുളിമാവ് മൂഴികാട് റോഡിലും വെള്ളം കയറി.കാൽനട യാത്രക്കാർക്കു ദുരിതമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group