കാറ്റിലും മഴയിലും നാശനഷ്ടം നേരിട്ടവര്‍ക്ക് അടിയന്തര സഹായം നല്‍കണം: സിപിഐ

Spread the love

അതിരമ്പുഴ: ശക്തമായ മഴയിലും കാറ്റിലും അതിരമ്പുഴയിലെ വിവിധ പ്രദേശങ്ങളിൽമരങ്ങൾ ഒടിഞ്ഞു വീണ് നിരവധി വീടുകൾക്ക് നാശനഷ്‌ടമുണ്ടായി. റബ്ബർ മരങ്ങൾ, ആഞ്ഞിലി, പ്ലാവ് തേക്ക് തുടങ്ങിയ മരങ്ങൾ നശിച്ചു. അതിരമ്പുഴ പാർട്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ, പാർട്ടി ജില്ല സെക്രട്ടറി അഡ്വ. വി ബി ബിനു സംഭവ സ്ഥലം സന്ദർശിച്ചു.

video
play-sharp-fill

ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.ദുരിതബാധിതര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാൻ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ആവശ്യപ്പെട്ടു.

ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻചേന്ദംകുളം, മണ്ഡലം സെക്രട്ടറി കെ ഐ കുഞ്ഞച്ചൻ, അസിസ്റ്റന്റ് സെക്രട്ടറി സി ജെ ഷാജി,ലോക്കല്‍ സെക്രട്ടറി എൻ ഡി ഷാജിമോന്‍, സി ശശി, കെ ബി സലീന്ദ്രൻ, ജോമോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യൻ, അതിരമ്പുഴ വില്ലേജ് ഓഫീസർ എന്നിവരും പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group