സംസ്ഥാനത്ത് വീണ്ടും മഴ കനക്കും ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്;ശക്തമായ കാറ്റിനും സാദ്ധ്യത

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

video
play-sharp-fill

മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴക്ക് ശമനമായതോടെ ഇന്നലെ റെഡ് അലർട്ട് എല്ലാം പിൻവലിച്ചിരുന്നു.

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ശമനമായതോടെ വിവിധ ജില്ലകളിലുളള റെഡ് അലർട്ട് എല്ലാം ഇന്നലെ പിൻവലിച്ചിരുന്നു. ഇന്നലെ കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ‍് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് അതിശക്ത മഴക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.