കേരളത്തിൽ റെക്കോർഡ് മഴ; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്; കുറവ് മഴ കൊല്ലത്ത്

Spread the love

തിരുവനന്തപുരം: നേരെത്തെ എത്തിയ കാലവർഷത്തിൽ കേരളത്തിൽ റെക്കോർഡ് മഴ.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർകോട്.1335.9 മില്ലിമീറ്റർ മഴ ആണ് ഇതുവരെ ലഭിച്ചത്.
മേയ് 24 മുതൽ ജൂൺ 16 വരെയുള്ള കണക്കാണിത്. ഇറിഗേഷൻ ഡാറ്റ അനുസരിച്ച് തയാറാക്കിയ വിവരങ്ങൾ കാലാവസ്ഥ വിദഗ്ധൻ രാജീവൻ എരിക്കുളമാണ് പുറത്തുവിട്ടത്.

video
play-sharp-fill

രണ്ടാം സ്ഥാനത്ത് കണ്ണൂരാണ്. 1180.9 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവുംകോഴിക്കോട്–1128.9
എറണാകുളം–965.5.തൃശൂർ–935.4.മലപ്പുറം–849.4.ആലപ്പുഴ–819.4.കോട്ടയം–784.9.ഇടുക്കി––778.1
പത്തനംതിട്ട–762.8.വയനാട്–714.പാലക്കാട്–623.5.തിരുവനന്തപുരം– 623.5
കൊല്ലം–565.1 കുറവ് മഴ കൊല്ലത്താണ്. 565.1 മില്ലിമീറ്റർ മഴയാണ് മേയ് 24 മുതൽ ജൂൺ 16 വരെ ലഭിച്ചത്.

തെക്കൻ കേരളത്തിൽ അറബികടലിൽ കേരള തീരത്ത് കാറ്റ് വീണ്ടും ശക്തമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്രയ്ക്കും വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ചക്രവാതച്ചുഴിയാണ് മഴയും കാറ്റും ശക്തി പ്രാപിക്കാൻ കാരണം. സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ കനക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group