
തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്തമൂന്ന് ദിവസം മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും തീരത്ത് ശക്തമായ കാറ്റടിക്കാനുമിടയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ മഴ അലർട്ടുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരും.


