video
play-sharp-fill
ആർത്തുലച്ച് കാലവർഷം; സംസ്ഥാനമൊട്ടാകെ പരക്കെമഴ; വടക്കൻ ജില്ലകളിൽ ഉരുൾ പൊട്ടൽ; മലപ്പുറത്ത് റെഡ് അലർട്ട്; ഇടുക്കിയിൽ നാലിടത്ത് ഉരുൾ‌പൊട്ടൽ; വാ​ഗമണിൽ നിർത്തിയിട്ടിരുന്ന കാർ ഒലിച്ചു പോയി ഒരു മരണം; അപകട സാധ്യത മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു: സംസ്ഥാനമൊട്ടാകെ കനത്ത ജാ​ഗ്രതാ നിർദ്ദേശം

ആർത്തുലച്ച് കാലവർഷം; സംസ്ഥാനമൊട്ടാകെ പരക്കെമഴ; വടക്കൻ ജില്ലകളിൽ ഉരുൾ പൊട്ടൽ; മലപ്പുറത്ത് റെഡ് അലർട്ട്; ഇടുക്കിയിൽ നാലിടത്ത് ഉരുൾ‌പൊട്ടൽ; വാ​ഗമണിൽ നിർത്തിയിട്ടിരുന്ന കാർ ഒലിച്ചു പോയി ഒരു മരണം; അപകട സാധ്യത മേഖലകളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിക്കുന്നു; പെരിയാറിൽ ജലനിരപ്പ് ഉയർന്നു: സംസ്ഥാനമൊട്ടാകെ കനത്ത ജാ​ഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ദിവസം പെയ്ത രാത്രി മഴയിൽ സംസ്ഥാനത്ത് വിവിധയിങ്ങളിൽ വ്യാപക നാശ നഷ്ടം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. പ്രദേശത്ത് രണ്ടിടത്താണ് ഇന്നലെ മാത്രം ഉരുൾ പൊട്ടിയത്. പാന വനമേഖലയിൽ രാത്രി ഉരുൾ പൊട്ടലുണ്ടായി. വിലങ്ങാട് പ്രദേശത്ത് വെള്ളം കയറി. കുറ്റ്യാടി, വാണിമേൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. പുഴകളുടെ തീരത്ത് തമാസിക്കുന്നവർ സുരക്ഷിത താവളത്തിലേക്ക് മാറാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു.

കോടഞ്ചേരി ചാലിപ്പുഴയിൽ രാത്രി മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിനുള്ളിൽ ഉരുൾ പൊട്ടിയതാകാം മലവെള്ള പാച്ചിലുണ്ടാകാൻ കാരണം എന്നാണ് നി​ഗമനം. ചെമ്പുകടവ് പറപ്പറ്റ പാലത്തിന് മുകളിലൂടെ വെള്ളം കയറി. ചെമ്പുകടവ് ​ഗവൺമെന്റ് യുപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയത്തിനിരയായ മലപ്പുറം നിലന്രൂർ മേഖലയിൽ കനത്ത ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നിലമ്പൂർ ജനതാപ്പടിയിലെ റോഡിലേക്ക് ചാലിയാറിൽ നിന്നും വെള്ളം ഇരച്ചു കയറുകയാണ്. മുണ്ടേരിയിലെ മരപ്പാലം ഒലിച്ച് പോയതോടെ ഇരുട്ടുകുത്തി, വാണിയമ്പലം, കുമ്പളപ്പാറ, തരുപ്പെട്ടി കോളനികൾ ഒറ്റപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടുക്കി ജില്ലയിൽ രാത്രി പെയ്ത മഴയിൽ വൻ നാശനഷ്ടം സംഭവിച്ചു. രാത്രി ജില്ലയിൽ നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. പീരുമേട്ടിൽ മൂന്നിടത്തും, മേലെ ചിന്നാറിൽ ഒരിടത്തുമാണ് ഉരുൾ പൊട്ടലുണ്ടായത്. വാ​ഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ മലവെള്ള പാച്ചിലിൽ ഒലിച്ച് പോയി. കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനാണ് മരിച്ചത്. കാണാതായ അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ജില്ലയിൽ കനത്ത മഴ തുടരുകയാണ്.

പീരുമേട്, വണ്ടിപ്പെരിയാർ, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്തെ അപകട സാധ്യത മേഖലകളിലെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. മലയോര മേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ രാത്രി ​ഗതാ​ഗതം നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാം തുറന്നു. മേലെ ചിന്നാർ, പെരിഞ്ചാം കുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദേശം നൽകി.

മഴ ശക്തമായതോടെ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മുതുരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ദേവികുളം ​ഗ്യാപ്പ് റോഡിൽ വീണ്ടും മലയിടിച്ചിലുണ്ടായ വ്യാപക കൃഷി നാശം ഉണ്ടായി. പെരിയവാര താത്ക്കാലിക പാലം മലവെള്ള പാച്ചിലിൽ ഒലിച്ച് പോയി. രാജ്കാകട്, രാജകുമാരി, മാങ്കുളം പ്രദേശങ്ങളിൽ മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.