
ഇടുക്കി:ശക്തമായ മഴയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അപകടം. അടിമാലി ചൂരക്കട്ടൻ ഉന്നതിയിലെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ഇതോടെ ഈ വീട് ഭാഗികമായി തകർന്നു. വീട്ടിലുണ്ടായിരുന്ന അരുൺ എന്ന യുവാവ് മണ്ണിനടിയിൽ പെട്ടെങ്കിലും ഇയാളെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വിട്ടിലുണ്ടായിരുന്ന യുവാവിന്റെ ഭാര്യയും കുട്ടിയും അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പുറത്തെത്തിച്ച യുവാവിനെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വൈകിട്ടോടെ പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തത്. ഇതേതുടർന്നാണ് മണ്ണിടിച്ചിൽ സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group