ശക്തമായ കാറ്റിൽ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടം;കരാര്‍ തൊഴിലാളിക്ക് ദാരുണാന്ത്യം

Spread the love

ഹരിപ്പാട്: ശക്തമായ കാറ്റിലും മഴയിലും പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ അപകടം.പോസ്റ്റ് ‌മറിഞ്ഞ് ദേഹത്ത് വീണ് കരാർ തൊഴിലാളി മരിച്ചു. ചങ്ങനാശേരി കോട്ടമുറി തൃക്കൊടിത്താനം പുതുപറമ്പിൽ ഭാസ്കരന്റെയും ജഗദമ്മയുടെയും മകൻ അനിൽ കുമാർ (45) ആണ് മരിച്ചത്. കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷൻ പരിധിയിലെ ആനാരി വടക്ക് പ്രതിഭ ജംഗ്ഷന് പടിഞ്ഞാറ് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.

കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ്‌ മാറ്റി സ്ഥാപിക്കാനായി പോസ്റ്റിനു സമീപം കുഴി എടുത്തു. ഇതോടെ പോസ്റ്റ്‌ അനിൽകുമാറിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് കരാർ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത് എന്ന ആക്ഷേപമുണ്ട്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ദീപ. മക്കൾ: ശ്രീലക്ഷ്മി, ശ്രീദേവ്. മരുമകൻ: ബിനു ദാസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group