video
play-sharp-fill

കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ മഴ തുടരും ; കേരളത്തിൽ ഇത്  മറ്റൊരു ഭീകരദിനം : അതീവ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്

കോട്ടയം ഉൾപ്പടെ ആറ് ജില്ലകളിൽ മഴ തുടരും ; കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം : അതീവ ജാഗ്രത പുലർത്തണമെന്ന് തമിഴ്‌നാട് വെതർമാന്റെ മുന്നറിയിപ്പ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കേരളത്തിൽ ഇത്തവണയും കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നേരത്തെ പ്രഖ്യാപിച്ച വ്യക്തിയാണ് തമിഴ്‌നാട് വെതമാൻ. ഇത്തവണയും കേരളത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട് വെതർമാൻ.

കനത്ത മഴയെ തുടന്ന് നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനിടെയാണ് തമിഴ്‌നാട് വെതർമാൻ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണിന്റെ പുതിയ പ്രവചനം. ഫെയ്‌സ്ബുക്കിലൂടെയാണ് കേരളത്തിൽ ഇപ്പോൾ പെയ്യുന്ന മഴ സംബന്ധിച്ച് പ്രദീപിയന്റെ പ്രവചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഘ ബാന്റുകൾ ഇടുക്കിയിലേക്ക് വീണ്ടും പ്രവേശിക്കുകയാണ്, പീരുമേടിൽ ഇപ്പോൾ തന്നെ 70 എംഎം മഴ ലഭിച്ചു കഴിഞ്ഞു. ഇപ്പോൾ വരുന്ന മേഘങ്ങൾ രാജമലയിലും മറ്റും നടക്കുന്ന രക്ഷപ്രവർത്തനത്തെ ബാധിക്കില്ലെന്ന് പ്രതീക്ഷിക്കാം. വയനാട്ടിൽ മഴ തുടരുകയാണ്. ആലപ്പുഴ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും മഴ തുടരും.

കേരളത്തിൽ ഇത് മറ്റൊരു ഭീകരദിനം തന്നെയാണെന്നാണ് തമിഴ്‌നാട് വെതർമാന്റെ പ്രവചനം. കേരളത്തിൽ ഇക്കുറിയും കനത്ത മഴയ്ക്കുള്ള സാധ്യതകൾ നേരത്തെ തന്നെ പ്രദീപ് ജോൺ പ്രവചിച്ചിരുന്നു,