
സ്വന്തം ലേഖിക
കുട്ടനാട്: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട്ടില്‍ വെള്ളം കയറിത്തുടങ്ങി.
പമ്പാ, മണിമല അച്ചൻകോവില്‍ ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ തലവടി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. കൂടാതെ തലവടി പഞ്ചായത്തിലെ നീരേറ്റുപുറം കുന്നംമാടി കുതിരച്ചാല്‍ , മൂരിക്കോലുമുണ്ട്,പ്രിയദര്‍ശിനി,വേദവ്യാസ സ്കൂള്‍, മണലേല്‍ , കോടമ്ബനാടി,പൂന്തുരുത്തി എന്നീ പ്രദേശങ്ങളിലും വെള്ളം കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നും കനത്ത മഴ തുടരുമെന്നാണ് വിലയിരുത്തല്‍. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
കൊല്ലത്ത് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല.
പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. കൊച്ചിയിലും കോഴിക്കോടും പൊന്നാനിയിലും കടലാക്രമണം രൂക്ഷമാണ്.