കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു ; ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ വീടിനു മുകളിൽ തെങ്ങു വീണു ; വീട് ഭാഗികമായി തകര്‍ന്നു ; നെടുംകുന്നം ഭാഗങ്ങളിൽ വെള്ളക്കെട്ട് ; പത്തോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചങ്ങനാശ്ശേരി : കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. മാടപ്പള്ളിയിൽ അശ്വതി ഭവൻ വീട്ടിൽ തങ്കപ്പൻ നായരുടെ വീടിനു മുകളിൽ തെങ്ങു വീണു വീടിനു ഭാഗിക നാശം, ആൾ അപായം ഇല്ല.

നെടുംകുന്നം വില്ലജ് പനക്കവയൽ ഭാഗത്തു വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ആളുകൾ സമീപത്തുള്ള ഉയർന്ന ഭാഗത്തേക്ക്‌ മാറിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെടുംകുന്നം ഭാഗത്ത് ശക്തമായ മഴയിൽ വെള്ളം കയറിയ ഭാഗത്തുനിന്നും പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനത്തേക്കും മാറ്റി പാർപ്പിച്ചതായി ചങ്ങനാശ്ശേരി താലൂക്കിൽ നിന്നും അറിയിച്ചു. പ്രസ്തുത സ്ഥലത്ത് റവന്യൂ അധികാരികൾ ക്യാമ്പ് ചെയ്യുന്നു.