play-sharp-fill
കനത്ത മഴ: വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ വെള്ളക്കെട്ട്; ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

കനത്ത മഴ: വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിൽ വെള്ളക്കെട്ട്; ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട് കാരണം ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

എറണാകുളം – കണ്ണൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16305) തൃശൂരില്‍ സർവീസ് അവസാനിപ്പിക്കും.

തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്ബർ 16791) ആലുവ വരെ മാത്രമാണ് സർവീസ് നടത്തുക. തിരുവനന്തപുരം – ഷൊർണൂർ വേണാട് എക്പ്രസ് (ട്രെയിൻ നമ്ബർ 16302) ചാലക്കുടിയില്‍ സർവീസ് അവസാനിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group