ചോർന്ന് ഒലിച്ച് വന്ദേഭാരത്;എസിയുമില്ലാതെ യാത്രക്കാർക്ക് ദുരിതം; പ്രതികരിച്ച് റെയിൽവെ

Spread the love

ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ചോർന്നൊലിക്കാൻ തുടങ്ങിയതോടെ വലഞ്ഞ് യാത്രക്കാർ. വരാണസി – ന്യൂഡൽഹി വന്ദേഭാരത് എക്സ്പ്രസിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

video
play-sharp-fill

അതീവ ദുഷ്കരമായ അവസ്ഥയായിരുന്നു യാത്രയിലെന്നും പലതവണ പരാതി പറഞ്ഞിട്ടും റെയിൽവെ ജീവനക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ദർശിൽ മിശ്ര എന്ന യാത്രക്കാരൻ എക്സിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ആരോപിച്ചു. ട്രെയിനിലെ സീലിങിലെ വെന്റുകളിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്നതാണ് പുറത്തുവന്ന വീഡിയോ ക്ലിപ്പിലുള്ളത്. അതെ സമയം എസി പ്രവർത്തിക്കുന്നില്ല .

തിങ്കളാഴ്ച വാരണസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള സി 7 കോച്ചിലെ യാത്രയ്ക്കിടെയാണ് തീവണ്ടിയുടെ മേല്‍ക്കൂരയില്‍നിന്ന് വലിയതോതില്‍ വെള്ളം ഒഴുകിയത്. എട്ടുമണിക്കൂര്‍ നീണ്ട യാത്രയില്‍ തനിക്കും മറ്റ് യാത്രക്കാര്‍ക്കും നനഞ്ഞാണ് യാത്രചെയ്യേണ്ടി വന്നതെന്ന് ദര്‍ശില്‍ മിശ്ര പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഡിയോ പ്രചരിച്ചതോടെ റെയിൽവെ പ്രതികരിച്ചു. ഡ്രിപ്പ് ട്രേയിലെ ഡ്രെയിൻ ഹോളുകൾ ബ്ലോക്കായത് കാരണം എസിയുടെ കൂളിങ് കോയിലിൽ നിന്ന് വെള്ളം ലീക്കായാതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ‘റെയിൽവെ സേവ’ എക്സിലൂടെ തന്നെ വിശദീകരിച്ചു.

വെള്ളം എ.ഡി ഡക്റ്റിലൂടെ യാത്രക്കാർ ഇരിക്കുന്ന സ്ഥലത്തേക്ക് വീഴുകയായിരുന്നു. ട്രെയിൻ ഡൽഹിയിൽ എത്തിയ ഉടനെ ഡ്രിപ്പ് ട്രേ വൃത്തിയാക്കുകയും വാഷർ സ്ഥാപിച്ച് തകരാർ പൂർണമായി പരിഹരിക്കുകയും ചെയ്ത ശേഷമാണ് തുടർ യാത്ര നടത്തിയതെന്നും റെയിൽവെ വിശദീകരിക്കുന്നു.

കഴിഞ്ഞ മാസം പരിശോധന നടത്തിയ കോച്ചായിരുന്നു ഇതെന്നും പറയുന്നു. അതേസമയം യാത്രക്കാരിൽ നിന്ന് കടുത്ത വിമർശനമാണ് വീഡിയോയ്ക്ക് ചുവടെ ഉയരുന്നത്