
വെഞ്ഞാറമൂട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കെഎസ്ഇബി ട്രാൻസ്ഫോമറിലേക്കു വെള്ളം കയറി വൈദ്യുതി വിതരണത്തെ ബാധിച്ചു.
ആലന്തറ രംഗപ്രഭാത് റോഡിന് സമീപമുള്ള കെഎസ്ഇബി വാമനപുരം സബ് ഡിവിഷനിലെ ട്രാൻസ്ഫോമറിലാണ് വെള്ളിയാഴ്ച രാത്രി വെള്ളം കയറിയത്. നെല്ലനാട് പഞ്ചായത്ത് പണിത റോഡില്‍ ഓട നിർമ്മിക്കാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ ഒഴുകി സമീപവാസികളുടെ വീടുകളിലേക്ക് കയറുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.
റോഡിന്റെ ഒരു വശത്തായി സ്വകാര്യ വസ്തു ഉടമ അനധികൃത നിർമാണം നടത്തിയതും പ്രശ്നം രൂക്ഷമാക്കിയതായി അവർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് ഇതിനകം സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നും വിവരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ട്രാൻസ്ഫോമറില്‍ വെള്ളം കയറുകയും വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. വിഷയം നാട്ടുകാർ അറിയിച്ചു, തുടർന്ന് കെഎസ്ഇബി അധികൃതർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.




