കോട്ടയത്ത് കനത്ത മഴ തുടരുന്നു ; കളക്‌ട്രേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയത്ത് കനത്ത മഴ തുടരുന്നു ; കളക്‌ട്രേറ്റിലും താലൂക്ക് ഓഫിസുകളിലും കൺട്രോൾ റൂമുകൾ തുറന്നു

സ്വന്തം ലേഖകൻ

കോട്ടയം: കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി കോട്ടയം ഉൾപ്പടെയുള്ള മധ്യ കേരളത്തിലും തെക്കൻ ജില്ലകളിലും ഇന്നലെ രാത്രി മുതൽ ആരംഭിച്ച കനത്ത മഴ തുടരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ കോട്ടയം കളക്‌ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പൊതുജനങ്ങൾ അടിയന്തര സഹായത്തിനും വിവരങ്ങൾ നൽകുന്നതിനും കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളുടെ ഫോൺ നമ്പറുകൾ ചുവടെ

കളക്‌ട്രേറ്റ് കൺട്രോൾ റൂം 0481 2565400, 2566300, 9446562236, 1077 (ടോൾ ഫ്രീ)

താലൂക്ക് കൺട്രോൾ റൂമുകൾ

കോട്ടയം – 0481-2568007
മീനച്ചിൽ – 04822-12325
വൈക്കം – 4829 -231331
കാഞ്ഞിരപ്പള്ളി -04828-202331
ചങ്ങനാശേരി -04812 -420037