കിഴക്കന്‍ വെള്ളത്തിന്റെ വരവിൽ മുങ്ങി തിരുവാര്‍പ്പ്‌, കുമരകം പ‌ഞ്ചായത്തുകള്‍ ; നിരവധി വീടുകൾ വെള്ളത്തിൽ; മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് റോഡില്‍; ആധിയൊഴിയാതെ ജനങ്ങൾ

Spread the love

തിരുവാര്‍പ്പ് : കുതിച്ചെത്തുന്ന കിഴക്കന്‍ വെള്ളം കണ്ട് ആധിയിലാണ് പടിഞ്ഞാറന്‍ ജനത. തിരുവാര്‍പ്പ്‌, കുമരകം പ‌ഞ്ചായത്തുകള്‍ വെള്ളപ്പൊക്ക ഭീതിയിലാണ്. തിരുവാര്‍പ്പ് പ‌ഞ്ചായത്തില്‍ ഉള്‍പ്പെട്ട മാധവശേരി, താമരശേരി, അംബേദ്കര്‍ കോളനിയില്‍ പ്രതിസന്ധി രൂക്ഷമാണ്.

താഴ്ന്ന പ്രദേശമായതിനാല്‍ മിക്ക വീടുകളിലും വെള്ളം കയറും. ഗര്‍ഭിണികളെയും വൃദ്ധരെയും ബന്ധുവീടുകളിലേക്ക് അയച്ച്‌ ചിലര്‍ ക്യാമ്ബുകളിലേക്ക് മാറുമ്ബോള്‍ മറ്റു ചിലര്‍ വീട് വിട്ടുപോകാന്‍ മനസ് വരാതെ വെള്ളത്തില്‍ തന്നെ കഴിയുന്നു.

വീടിന്റെ പകുതിയും വെള്ളത്തിലായതോടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത് റോഡില്‍. തിരുവാര്‍പ്പ് പഞ്ചായത്ത്‌ 17-ാം വാര്‍ഡിലെ തുമ്പോക്കളം ഇല്ലമ്പള്ളി വീട്ടില്‍ തമ്ബിയുടെ മൃതദേഹമാണ് റോഡില്‍ കെട്ടിയ താത്കാലിക ഷെഡില്‍ പൊതുദര്‍ശനത്തിന് വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാര്‍പ്പിലെ 15-ാം വാര്‍ഡിലുള്ള പല വീടുകളിലും സ്വന്തമായി വള്ളമുണ്ട്. പ്രളയത്തിന് മുന്‍പ് തന്നെ വെള്ളം കയറുന്ന സ്ഥലമാണിതെന്ന് പരിസരവാസിയായ വിജേഷ് പറയുന്നു. കൃഷി ചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ വീടുകളിലെല്ലാം വെള്ളം കയറി. ദുരിതാശ്വാസ ക്യാമ്പുുകള്‍ ദൂരെയായതിനാല്‍ വീടുകളില്‍ തന്നെ കഴിയുകയാണ് പലരും.