
കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, എം.ജി പരീക്ഷകൾ മാറ്റി
സ്വന്തം ലേഖകൻ
കൊച്ചി : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നവംബർ ഒന്നിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം തൃശൂര്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ , ചാവക്കാട് എന്നീ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നവംബർ ഒന്നിന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.പ്രൊഫഷണല്‍ കോളേജുകള്‍, അംഗനവാടികള്‍ എന്നിവയുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. അതേസമയം മഹാത്മാഗാന്ധി സര്‍വകലാശാല നവംബർ ഒന്നിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.
കാസർഗോഡ് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളെ കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ ഡോ . ഡി സജിത്ത് ബാബു നിർദ്ദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.