തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ കനത്തമഴ ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ; 23 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചെന്നൈ: തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ്(16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ്(22628), തിരിച്ചിറപ്പിള്ളി- തിരുവനന്തപുരം എക്‌സ്പ്രസ്(22627), 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍പൂര്‍ണമായി റദ്ദാക്കി.

തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ്.എം.വി.ടി ബംഗളൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.