play-sharp-fill
കോട്ടയം ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; നവംബര്‍ രണ്ടു വരെ ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ട്; മുന്നറിയിപ്പുകളുമായി ജില്ലാ ഭരണകൂടം

കോട്ടയം ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു; ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; നവംബര്‍ രണ്ടു വരെ ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ട്; മുന്നറിയിപ്പുകളുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖിക

കോട്ടയം: ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്‌. നവംബര്‍ രണ്ടു വരെ ജില്ലയില്‍ ഓറഞ്ച്‌ അലേര്‍ട്ടാണു കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ ക്രേന്ദം പുറപ്പെടുവിച്ചിരിക്കുന്നത്‌. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും ജില്ലാ ഭരണ കൂടം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണു കാലാവസ്‌ഥാ നിരീക്ഷണ ക്രേന്ദം മുന്നറിയിപ്പു നല്‍കുന്നത്‌. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

ശക്‌തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ്‌ ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല. ജലാശയങ്ങള്‍ക്കു മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്‌ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യരുത്‌.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്‌റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്‌.

2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യയും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്നു കണ്ടെത്തിയ സ്‌ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്‌ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ടു കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കണം.