സംസ്ഥാനത്ത് ഇന്ന് കനത്ത മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Spread the love

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചതോടെ ഇന്ന് കേരളത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള കേരളത്തിലെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നൽകിയിരിക്കുന്നത്. അതിശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

video
play-sharp-fill

ഓറഞ്ച് അലര്‍ട്ട് നല്‍കിയ ജില്ലകളില്‍ 115 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യാപകമായി മഴയുണ്ടായേക്കാമെങ്കിലും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. തീരദേശമേഖലയിലായിരിക്കും കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

തെക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുക. ആദ്യ ദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലും രണ്ടാം ദിവസം ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും.45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യകേരളത്തില്‍ നാളെ പത്ത് മുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ എട്ട് മുതല്‍ 12 സെന്റിമീറ്റര്‍ വരെയും തെക്കന്‍ കേരളത്തില്‍ ഏഴ് മുതല്‍ 10 സെന്റിമീറ്റര്‍ വരെയും മഴയാണ് പ്രതീക്ഷിക്കുന്നത്.അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരിടത്തും റെഡ് അലര്‍ട്ട് ഇല്ല.