video
play-sharp-fill

ശ​ക്ത​മാ​യ കാ​റ്റും മ​ഴയും ; ഇ​ടു​ക്കിയിൽ വീട് തകർന്നു; വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു ; ആ​ര്‍​ക്കും പ​രി​ക്കി​ല്ല

ശ​ക്ത​മാ​യ കാ​റ്റും മ​ഴയും ; ഇ​ടു​ക്കിയിൽ വീട് തകർന്നു; വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു ; ആ​ര്‍​ക്കും പ​രി​ക്കി​ല്ല

Spread the love

സ്വന്തം ലേഖകൻ

ഇ​ടു​ക്കി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പെട്ട് ഇ​ടു​ക്കി​യി​ല്‍ വീടിനു തകർച്ച സംഭവിച്ചു. കോ​ഴി​മ​ല സ്വ​ദേ​ശി സു​മേ​ഷ് ഫി​ലി​പ്പി​ന്‍റെ വീടിനാണ് തകർച്ച സംഭവിച്ചത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം നടന്നത്. വീ​ട് ഇ​ടി​ഞ്ഞ് തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ സു​മേ​ഷ് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൂ​ട്ടി പു​റ​ത്തേ​യ്ക്ക് ഓ​ടി​യ​തി​നാ​ലാണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​ക​ളും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group