
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വ്യാപകമായി തുടരുന്നു.
റെഡ് അലര്‍ട്ടുള്ള കണ്ണൂരും കാസര്‍കോടും ഇടുക്കിയിലും അതിശക്തമായി മഴ പെയ്യുകയാണ്.
പാലക്കാട് തെങ്ങ് കടപുഴകി വീണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെമ്പാടും വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. ഈ അപായങ്ങളില്‍ നിന്ന് നിരവധി പേരാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കനത്ത മഴ കണക്കിലെടുത്ത് കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ടുളള കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്. ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പടുവിലായി ചാമ്പാട് ഒരു വീട് തകര്‍ന്നു. ചാമ്പാട് കുശലകുമാരിയുടെ വീടാണ് തകര്‍ന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഴയങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്.
മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.