play-sharp-fill

വെള്ളത്തിൽ മുങ്ങി കോട്ടയം: ദുരിതപെയ്ത്ത് തുടരുന്നു;പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെമ്പാടും തുടരുന്ന പെരുമഴപ്പെയ്ത്തിൽ ജില്ലയിലും ദുരിതം. ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. മഴയിൽ മുങ്ങിയതോടെ ജില്ലയിൽ പതിനായിരങ്ങൾ ദുരിതാശ്വാസ ക്യാമ്പിലായി.

പലയിടത്തും താഴ്ന്ന പ്രദേശങ്ങളിൽ വീടുകൾ വെള്ളത്തിൽ മുങ്ങി.
ഒരു മാസത്തിനിടെ മൂന്നാം തവണ എത്തിയ മഴ ജില്ലയുടെ പ്രധാന മേഖലകളെ എല്ലാം തകർത്തു. സർക്കാർ സംവിധാനങ്ങളെല്ലാം സജീവമായി രംഗത്തുണ്ടെങ്കിലും എല്ലാ മേഖലകളിലും സഹായം എത്തിക്കാനാവുന്നില്ലന്ന പ്രശ്നം നിലനിൽക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ പലയിടത്തും
മീനച്ചിലാർ കവിഞ്ഞ് ഒഴുകുന്നു. മഴവെള്ളം കര കവിഞ്ഞ് ഒഴുകിയതോടെ റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ഈരാറ്റുപേട്ട തീക്കോയിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി.ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.
പാലാ ഈരാറ്റുപേട്ട റോഡില്‍ വെള്ളംകയറി. ഗതാഗതം പൂര്‍ണമായും നിലച്ചു. മുണ്ടക്കയം കുട്ടിക്കാനം റോഡില്‍ മണ്ണിടിച്ചില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.ഭരണങ്ങാനം -ഇടമറ്റം റോഡിൽ വളഞ്ഞങ്ങാനത്ത് വെള്ളം കയറി ഗതാഗതം മുടങ്ങി.പൊന്നൊഴുകും തോട് കര കവിഞ്ഞതോടെ പാലാ നഗരം വെള്ളത്തിൽ മുങ്ങി.മുണ്ടക്കയം കോരുത്തോട് റൂട്ടിൽ വ്യാപക മണ്ണിടിച്ചിൽ.കോരുത്തോട്ടിൽ ഉരുൾ പൊട്ടൽ അഴുത കര കവിഞ്ഞൊഴുകുന്നു
ഇളംകാട് വല്യന്തയിൽ ഉരുൾ പൊട്ടി, മണിമലയാർ കരകവിഞ്ഞൊഴുകുന്നു. കുമരകം, ഇല്ലിക്കൽ, തിരുവാർപ്പ് ,അയ്മനം പ്രദേശങ്ങൾ രാത്രിയോടെ മുങ്ങി.