video
play-sharp-fill
സംസ്ഥാനത്ത് കാലവർഷം ശക്തം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവർഷം ശക്തം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തം. അടുത്ത മണിക്കൂറുകളിൽ വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും.കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ തീരമേഖലയിലും മലയോരമേഖലയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരും.കേരള, കർണാടക തീരങ്ങളിലും, ലക്ഷദ്വീപ്
പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം നിലവിൽ മധ്യപ്രദേശിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്ര തീരം മുതൽ കേരളാ തീരം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ആഗോളമഴപ്പാത്തിയുടെ സ്വാധീനവും ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകാൻ കാരണമാണ്.