
പത്തനംതിട്ടയിൽ വീണ്ടും അതിതീവ്ര മഴ: ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു; ഉരുള്‍പൊട്ടലെന്ന് സംശയം; മൂഴിയാര്‍ അണക്കെട്ട് വീണ്ടും തുറന്നേക്കും
സ്വന്തം ലേഖകൻ
പത്തനംതിട്ട: ജില്ലയിൽ വീണ്ടും കനത്ത മഴ. ഇത്തവണ ജില്ലയുടെ കിഴക്കൻ വനമേഖലയിലാണ് മഴ കൂടുതൽ ശക്തമായത്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗുരുനാഥൻ മണ്ണ് ഭാഗത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. അതേസമയം, ഉൾവനത്തിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്നാണ് സൂചന.
മഴയുടെ തോത് വർദ്ധിച്ചതിനാൽ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാക്കുകയാണെങ്കിൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്താൻ സാധ്യതയുണ്ട്. സെപ്റ്റംബർ ഒന്ന് മുതലാണ് പത്തനംതിട്ടയിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചത്. ഇന്നലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും, ഇന്ന് വീണ്ടും അതിശക്തമാവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കക്കയിൽ ഒന്നാം തീയതി അതിതീവ്ര മഴയാണ് അനുഭവപ്പെട്ടത്. 225 മില്ലിമീറ്റർ മഴ അന്ന് രേഖപ്പെടുത്തിയിരുന്നു. അത്തിക്കയത്ത് 101 മില്ലി മീറ്ററും, ആങ്ങമൂഴിയിൽ 153 മില്ലി മീറ്ററും, മൂഴിയാറിൽ 143 മില്ലി മീറ്റർ മഴയുമാണ് ഒന്നാം തീയതി രേഖപ്പെടുത്തിയത്. അന്നേദിവസം മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.