ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ മഴ; അടുത്ത മൂന്നുമണിക്കൂറിൽ കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്‌തമായ കാറ്റിനും സാധ്യത

Spread the love

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് നേരിയ ശമനമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരത്ത് പുലർച്ചെ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.

video
play-sharp-fill

കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മഴ കിട്ടി. കടയ്ക്കൽ, കരുനാഗപ്പള്ളി കുണ്ടറ മേഖലകളിൽ മഴ തുടരുകയാണ്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്‌തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.