തോരാതെ പെയ്ത മഴയിൽ ചങ്ങനാശ്ശേരിയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷം; വീടുകളിൽ വെള്ളം കയറി, ആശങ്കയിൽ നാട്ടുകാർ

Spread the love

ചങ്ങനാശ്ശേരി: ശക്തമായ മഴയെ തുടര്‍ന്ന് ചങ്ങനാശേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുന്നു.

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെടുന്ന പൂവം, നക്രാല്‍, മൂലേപുതുവല്‍, അംബേദ്കര്‍ നഗര്‍, കോമങ്കേരിച്ചിറ, എസി കോളനി എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. കൂടാതെ എസി കനാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

എസി റോഡില്‍ കിടങ്ങറയില്‍നിന്ന് മേപ്രാലിലേക്കുള്ള ഭാഗത്ത് ദൈവപ്പറമ്ബ് പ്രദേശം വെള്ളത്തിലാണ്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ പ്രദേശത്ത് മൂന്ന് തവണ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. മാടപ്പള്ളി വെങ്കോട്ടയിൽ കൊരണ്ടിത്താനം സാജന്റെ വീട്ടിലേക്ക് മരം കടപുഴകി വീണ് നാശം സംഭവിച്ചിരുന്നു. സംഭവസമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നതിനാല്‍ അപകടം ഒഴിവായി. വീട് പൂര്‍ണമായും തകര്‍ന്നതോടെ സാജനും കുടുംബവും താൽക്കാലികമായി ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group