ശക്തമായ കാറ്റും മഴയും: തിരുവനന്തപുരം പെരുമാതുറയിൽ വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു

Spread the love

തിരുവനന്തപുരം : ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരത്ത് വൻനാശനഷ്ടം. തീരദേശ ഹൈവേയോട് ചേർന്ന പെരുമാതുറയിൽ വീടിന്റെ മേൽക്കൂര തകർന്ന് റോഡിലേക്ക് വീണു.

video
play-sharp-fill

പെരുമാതുറ സ്വദേശിനി സീന റഷീദിന്റെ വീടിൻറെ മേൽക്കൂരയാണ് ശക്തമായ മഴയിൽ റോഡിലേക്ക് പതിച്ചത്.

പെരുമാതുറ പെട്രോൾ പമ്പിന് സമീപത്താണ് അപകടം ഉണ്ടായത്. സമൂഹത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്സ് എത്തി റോഡിൽനിന്ന് ഷീറ്റ് ഉൾപ്പെടെ എടുത്ത് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group