ദുരിത പെയ്ത്ത്; സംസ്ഥാനത്ത് മഴക്കെടുതിയിൽ 5 മരണം;കോട്ടയത്ത് മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി രണ്ട് പേർ മരിച്ചു;കെഎസ്ഇബിക്ക് 121 കോടി നഷ്ടം

Spread the love

കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് പരക്കെ നാശനഷ്ടം. ഇന്ന് മഴക്കെടുതിയിൽ അഞ്ചു മരണം.ഇതോടെ കാലവർഷക്കെടുതിയിൽ ഇതുവരെ 27 പേർ മരിച്ചു. കോട്ടയം
കൊല്ലാട് മീൻപിടിക്കുന്നതിനിടെ രണ്ടുപേർ മരിച്ചു.പാറയ്ക്കൽക്കടവ് സ്വദേശികളായ ജോബി (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്.

video
play-sharp-fill

മധൂർ പട്ളയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ഹൊസ്ദുർഗ് പാലക്കുന്ന് കരിപ്പൊടി സ്വദേശിയായ മുഹമ്മദ് സാദിഖ് (40) ആണ് മരിച്ചത്. സാദിഖിന്റെ ഭാര്യവീടിനു സമീപത്താണ് രാവിലെ പത്തു മണിയോടെ അപകടമുണ്ടായത്. അടുത്ത വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം. നടന്നു പോകുമ്പോൾ കാൽവഴുതി തോട്ടിലേക്ക് വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. ദുബായിലെ കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: ഫർസാന. മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന. പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ അസീസിന്റെയും അസ്മയുടെയും മകനാണ്.

തൊഴിലുറപ്പ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ മരം വീണ് വയോധിക മരിച്ചു. തിരുമാറാടി വില്ലേജ് കരവട്ടേ അമ്മാം കുളത്തിൽ അന്നക്കുട്ടി (85) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളിയാണ്. മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ. മക്കൾ ജോസ്,വർഗീസ്, ഷൈനി. മരുമക്കൾ‌: ചിന്നമ്മ, മഞ്ജു, മണിക്കുട്ടൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയിൽ പാലം മുറിച്ചു കടക്കുന്നതിനിടെ കർഷകൻ തോട്ടിൽ വീണു മരിച്ചു. പാറത്തോട് പുത്തൻപറമ്പിൽ ബാബു (67) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ കൃഷിയിടത്തിൽനിന്ന് നേന്ത്രവാഴക്കുല വിൽക്കുന്നതിനായി പാറത്തോട്ടിലേക്ക് പോയെങ്കിലും തിരികെ വീട്ടിലെത്താൻ വൈകി. ഇതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിൽ തോട്ടിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ആന്റണി മരിച്ചു. ആലപ്പുഴ പുന്നപ്രയിൽ വെള്ളക്കെട്ടിൽ വീണ് കെ.കെ.ജെയിംസ് (52) മരിച്ചു.