video
play-sharp-fill
തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കും..! കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പടെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കും..! കോട്ടയം, ഇടുക്കി, പത്തനംതിട്ട ഉൾപ്പടെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ ഇന്നു മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്ക് മലപ്പുറം ജില്ലയിലും മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെക്കു പടിഞ്ഞാറൻ കാലവർഷം രണ്ടോ മൂന്നോ ദിവസത്തിനകം കന്യാകുമാരിയിലും മാലദ്വീപിലും എത്തും.

നിലവിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവർഷം എത്തിക്കഴിഞ്ഞു. കാലവർഷത്തിനു മുന്നോടിയായി വരുംദിവസങ്ങളിൽ മഴ തുടരാനാണു സാധ്യത.