play-sharp-fill
കനത്തമഴ ; ജില്ലയിൽ വ്യാപക നാശ നഷ്ടം; ശക്തമായ കാറ്റിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു

കനത്തമഴ ; ജില്ലയിൽ വ്യാപക നാശ നഷ്ടം; ശക്തമായ കാറ്റിൽ നിരവധി വീടുകൾ ഭാഗികമായി തകർന്നു

സ്വന്തംലേഖകൻ

കോട്ടയം: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം.
കനത്തകാറ്റിൽ കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലയാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ചത്‌. ഞായറാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിൽ കാഞ്ഞിരം, കിളിരൂർ, മറിയപ്പള്ളി, പള്ളം ഭാഗങ്ങളിലേ നിരവധി വീടുകൾക്ക് നാശമുണ്ടായി. കിളിരൂരിൽ മരംവീണ് വീട് ഭാഗികമായി തകർന്നു. കിളിരൂർ ക്ഷേത്രത്തിന് ആലൂംചുവട്ടിൽചിറ കൂലിപ്പണിക്കാരാനായ എ.ആർ.രാജന്റെ വീടാണ് തകർന്നത്. അയൽവാസിയുടെ മൂന്നുമരങ്ങൾ കടപുഴകി വീണാണ് നാശ നഷ്ട്ടമുണ്ടായത്.

 

പുളിമരം, മഹാഗണി, പെരുമരം എന്നിവ പതിച്ച് അടുക്കളഭാഗവും കുളിമുറിയും പൂർണമായും തകർന്നു. പാത്രങ്ങളടക്കം നശിച്ചു. ഭാര്യ രാജമ്മ, മകൻ രാജേഷ്, രാജ്യഷിന്റെ ഭാര്യ അനു, മക്കളായ നന്ദന, നിവേദ്യഎന്നിവർ ഈസമയം വീട്ടിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിമാറിയതിനാൽ വൻദുരന്തം ഒഴിവായി. പെയന്റിങ് തൊഴിലാളിയായ രാജേഷ് മുറിയിൽകിടന്ന് ഉറങ്ങുകയായിരുന്നു. ശബ്ദംകേട്ട് ഉണർന്നപ്പോൾ മേൽക്കൂരയിലെ ഓടുകൾ ദേഹത്തുവീണെങ്കിലും പരിക്കേറ്റില്ല.
മറിയപ്പള്ളിയിൽ വീടിനുമുകളിൽ പ്ലാവ് വീണ് ഭാഗികമായി തകർന്നു. ഒറ്റക്കു താമസിക്കുന്ന മറിയപ്പള്ളി തൊട്ടിപ്പറമ്പില്‍ ശാന്തമ്മയുടെ (65) വീടിനു മുകളിലേക്കാണ് മരംവീണത്. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ശാന്തമ്മ മറ്റൊരു മുറിയിലായിരുന്നതിനാല്‍ പരിക്കേറ്റില്ല. മേല്‍ക്കൂരയിലെ ഓട് പൊട്ടി ചിതറിവീണത് ശാന്തമ്മ കിടക്കുന്ന കട്ടിലിലാണ്. കനത്തകാറ്റിൽ മണിക്കൂറുകളോളം വൈദ്യുതിബന്ധവും നിലച്ചു. പള്ളം കിഴക്കേപ്പറമ്പിൽ വിധവയായ ചെല്ലമ്മയുടെ (70) വീടിനു മുകളിൽ മരം വീണു. പള്ളം കൊട്ടാരം ക്ഷേത്രത്തിനു സമീപത്തെ വീടിനു മുകളിലേയ്ക്കാണ് മരം വീണത്. തുടർന്ന് വീട് ഭാഗീകമായി തകർന്നു. കനത്തമഴയിൽ നഗരത്തിലെ വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമായി. കാലവർഷത്തിെന്റെ വരവറിയിച്ച് ഞായറാഴ്ച വൈകീട്ട് പെയ്ത മഴയിലാണ് നഗരത്തിലെ പ്രധാനറോഡുകളിലും ഉപറോഡുകളിലുമാണ് വെള്ളക്കെട്ട് രൂക്ഷമായത്. നഗരസഭാ പൊതുമരാമത്തു വകുപ്പുകളുടെ ഓടകൾ നിറഞ്ഞുള്ള മലിനജലം അടക്കമാണ് കെട്ടിക്കിടക്കുന്നത്. തിരുനക്കര ബസ്സ്റ്റാൻഡ്, ഗാന്ധിസ്ക്വയർ, സെൻട്രൽ ജങ്ഷൻ, ശാസ്ത്രിറോഡ്, നാഗമ്പടം ഇൻഡോർ സ്േറ്റഡിയം, സി.എം.എസ് കോളജ് റോഡ്, ചാലുകുന്ന്-ചുങ്കം റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് അനുഭവപ്പെട്ടത്. കാൽനടയാത്രക്കാരാണ് ഏറെ വലഞ്ഞത്. ഓടകൾ പൂർണമായും അടഞ്ഞതാണ് പ്രശ്നമായത്. ശാസ്ത്രിറോഡിൽ നിറഞ്ഞവെള്ളക്കെട്ടിൽ സഞ്ചരിക്കാനാവാതെ കാൽനടയാത്രക്കാർ ബുദ്ധിമുട്ടി.