play-sharp-fill
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോൾ ആക്രമണം: വീടിനുള്ളിൽ കയറി യുവതിയെ പെട്രോളൊഴിച്ച് തീവച്ചു കൊന്നു; പെൺകുട്ടിയെയും വീട്ടുകാരെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവും ജീവനൊടുക്കി

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും പെട്രോൾ ആക്രമണം: വീടിനുള്ളിൽ കയറി യുവതിയെ പെട്രോളൊഴിച്ച് തീവച്ചു കൊന്നു; പെൺകുട്ടിയെയും വീട്ടുകാരെയും കൊലപ്പെടുത്താൻ ശ്രമിച്ച യുവാവും ജീവനൊടുക്കി

ക്രൈം ഡെസ്‌ക്

കൊച്ചി: ആറുമാസത്തിനിടെ സംസ്ഥാനത്തെ അഞ്ചാമത്തെ പെട്രോൾ ആക്രമണവും കൊലപാതകവും കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രണയത്തീയുടെ പകയിൽ നീറി ഒടുങ്ങുന്നവരുടെ എണ്ണം വർധിക്കുന്നു.

തിരുവല്ലയ്ക്കും ആലപ്പുഴയ്ക്കും പിന്നാലെ ഏറ്റവും ഒടുവിൽ കൊച്ചികാക്കനാട്ടാണ് പ്രണയത്തിന്റെ പകയിൽ പെൺകുട്ടിയ്ക്കു ജീവൻ നഷ്ടമായത്. പ്രണയം നിരസിച്ചതിന്റെ പേരിലാണ് പറവൂരിൽ പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. പ്രണയാഭ്യർത്ഥന നടത്തിയ യുവാവും വീടിനുള്ളിൽ വച്ച് തീകൊളുത്തി ജീവനൊടുക്കി. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ പെൺകുട്ടിയുടെ വീട്ടുകാർക്കും പൊള്ളലേറ്റു. ഇവരെയും കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി കാക്കനാട്ടാണ് ഏറ്റവും ഒടുവിലായി പെൺകുട്ടിയെ അക്രി തീ വച്ച് കൊലപ്പെടുത്തിയത്. പറവൂരുകാരനായ യുവാവാണ് ആക്രമണം നടത്തിയത്. 17കാരിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീട്ടിൽ എത്തിയ യുവാവിനെ തടയാൻ പെൺകുട്ടിയുടെ പിതാവ് ശ്രമിച്ചു. രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും ഗുരുതരമായി പൊള്ളലേറ്റു. മരിച്ച യുവാവിന്റേയും യുവതിയുടേയും മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിൽ.

കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്. പെൺകുട്ടി പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. പറവൂർ സ്വദേശിയായ മിഥുനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി.

ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ദേവികയേയും യുവാവിനെയും രക്ഷിക്കാനായില്ല. പെൺകുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്.

നാലു മാസം മു്ൻപാണ് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു.

മാസങ്ങൾക്കു മുൻപാണ് പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. ഇതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു.

സ്ത്രീകളെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങൾക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്.

കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.