കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത, എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകൾ നിയന്ത്രിക്കണം; ട്രാൻസ്പോര്‍ട്ട് കമ്മിഷണർക്ക് നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മിഷൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിന്റെ പരിതസ്ഥിതിക്ക് അനുയോജ്യമല്ലാത്ത, എൻജിൻ കപ്പാസിറ്റി കൂടിയ ബൈക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യത്തില്‍ അനന്തരനടപടികള്‍ സ്വീകരിക്കുമെന്ന് ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍, മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കഴിഞ്ഞ ജനുവരി 30-ന് തിരുവല്ലം ബൈപ്പാസില്‍ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് യാത്രക്കാരനും വഴിയാത്രക്കാരിയും മരിച്ച സംഭവത്തില്‍ കമ്മിഷൻ സ്വമേധയാ എടുത്ത കേസിലാണ് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെ നടപടി.
Third Eye News Live
0