ശീലങ്ങൾ മാറിയാൽ തന്നെ ശരീരത്തിലും മാറ്റങ്ങൾ വരും; എന്നത്തേയും ഭക്ഷണരീതിയെ ഒന്ന് മാറ്റി ഇവയൊക്കെ ശീലിച്ചു നോക്കൂ; വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയും

Spread the love

നമ്മുടെ ജീവിത ശൈലി മാറിയതോടെ ഇന്ന് പലരും നേടിരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് പൊണ്ണത്തടിയും കുടവയറും. ഇന്ന് കൂടുതലായും ഇരുന്ന് കൊണ്ടുള്ള ജോലികള്‍ ചെയ്യുന്നവരാണ്.  ഐടി പ്രഫഷണലുകള്‍, ഡ്രൈവർമാർ, ഓഫീസ് സ്‌റ്റാഫുകള്‍ അങ്ങനെ. ഇവർക്ക് ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നു എന്നതാണ് പ്രധാന കാര്യം. പലപ്പോഴും നമ്മുടെ ശരീരത്തിന് ആവശ്യത്തില്‍ അധികം കലോറിയും ഫാറ്റും ഒക്കെ എത്തുമ്ബോഴും അതൊക്കെ ഒഴിവായി പോകാനുള്ള വ്യായാമമോ മറ്റോ നമ്മള്‍ ചെയ്യുന്നില്ല എന്നതാണ് ഇത് കൂടുതല്‍ അപകടകാരമാക്കുന്നത്.

കഴിവതും ഭക്ഷണത്തില്‍ ശ്രദ്ധ പുലർത്തുകയും കൃത്യമായ വ്യായാമം ചെയ്‌തു കൊണ്ടും നമുക്ക് ഈ പ്രശ്‌നം പരിഹരിക്കാൻ സാധിക്കുമെന്നതാണ് പ്രധാന കാര്യം. നമ്മുടെ ശീലങ്ങൾ മാറ്റിയാൽ തന്നെ ശരീരത്തിലും മാറ്റങ്ങൾ വരും.എന്നത്തേയും ഭക്ഷണരീതിയെ മാറ്റിവച്ചു വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ദിവസം ഈ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കൂ.

ചിയ വിത്തുകള്‍, ഇസാബ്ഗോള്‍ (സൈലിയം തൊണ്ട്), അല്ലെങ്കില്‍ കുതിർത്ത ചണവിത്ത് എന്നിവ ചേർത്ത ചെറുചൂടുള്ള വെള്ളം കുടിച്ച്‌ ദിവസം ആരംഭിക്കുന്നത് ദഹനം നിയന്ത്രിക്കാനും ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. ലയിക്കുന്ന നാരുകള്‍ വയറ്റില്‍ വീർക്കുകയും ദഹനം മന്ദഗതിയിലാക്കുകയും കൊഴുപ്പ് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നതിനാലാണ് വിശപ്പ് കാര്യമായി അനുഭവപ്പെടാത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയറിലെ കൊഴുപ്പ് കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് രാത്രി വൈകിയുള്ള ഭക്ഷണമാണ്. ഉറക്കസമയത്തിന് മൂന്ന് മണിക്കൂർ മുമ്ബെങ്കിലും അത്താഴം കഴിക്കുന്നത് കൊഴുപ്പ് രാസവിനിമയം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രോട്ടീനും പച്ചക്കറികളും അടങ്ങിയ ഒരു നേരത്തെയുള്ള ലഘു അത്താഴം ശരീരത്തിന് കൊഴുപ്പായി സംഭരിക്കുന്നതിന് പകരം ഊർജ്ജം ഉപയോഗിക്കാൻ സമയം നല്‍കുന്നതിനാല്‍ ഇത് ഗുണം ചെയ്യും.

വ്യായാമങ്ങൾ ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർ, പടികള്‍ കയറുക, ഫോണ്‍ കോളുകള്‍ക്കിടയില്‍ വേഗത്തില്‍ നടക്കുക, അല്ലെങ്കില്‍ ടിവി കാണുമ്ബോള്‍ സ്‌ട്രെച്ചിംഗ് നടത്തുക തുടങ്ങിയ ദൈനംദിന ചലനങ്ങള്‍ കലോറി ഗണ്യമായി കത്തിച്ചുകളയുന്നതിന് സഹായിക്കും, ഇവ നമുക്ക് ജിം കൂടാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.

രാവിലെ ജീരക വെള്ളം കുടിക്കുക, കറികളില്‍ മഞ്ഞള്‍ ചേർക്കുക, ചായയില്‍ ഒരു നുള്ള് കറുവപ്പട്ട ഇടുക എന്നിവയ്ക്ക് തെർമോജെനിക് ഗുണങ്ങളുണ്ട്. അങ്ങനെ ചെയ്യുമ്ബോള്‍ ഈ സുഗന്ധവ്യഞ്ജനങ്ങള്‍ രുചി വർധിപ്പിക്കുക മാത്രമല്ല, ശരീരത്തിലെ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് അരക്കെട്ടിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.