video
play-sharp-fill

ഹീറ്റ് സ്‌ട്രോക്ക് നിസാരക്കാരനല്ല; മരണനിരക്ക് കൂടുന്നു: എന്താണ് ഹീറ്റ് സ്‌ട്രോക്ക് എന്നറിയാം

ഹീറ്റ് സ്‌ട്രോക്ക് നിസാരക്കാരനല്ല; മരണനിരക്ക് കൂടുന്നു: എന്താണ് ഹീറ്റ് സ്‌ട്രോക്ക് എന്നറിയാം

Spread the love

വര്‍ദ്ധിച്ചുവരുന്ന താപനില പലരെയും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട്, അതില്‍ ഏറ്റവും അപകടകാരിയാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്. സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട ഒരു അവസ്ഥയാണ്. സംസ്ഥാനത്ത് ഹീറ്റ് സ്‌ട്രോക്ക് കേസുകളുടെയും മരണങ്ങളുടെയും സമീപകാല റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ഈ ചൂട് തരംഗത്തെ ഗൗരവമായി കാണേണ്ട സമയമാണിത്.

 

എന്തുകൊണ്ടാണ് ചൂട് ഇത്ര കൂടുന്നത്?

 

കാലാവസ്ഥാ വ്യതിയാനം, നഗരവല്‍ക്കരണം, വനനശീകരണം എന്നിവയാണ് കേരളത്തിലെ താപനില ഉയരാന്‍ കാരണം. ഇത് പ്രകൃതിദത്ത തണുപ്പിനെ കുറയ്ക്കുന്നു. കോണ്‍ക്രീറ്റ് ഘടനകളില്‍ നിന്നും വാഹനങ്ങള്‍ പുറത്തുവിടുന്ന ഉദ്വമനം ചൂടിന്റെ പ്രവാഹം കൂട്ടുന്നു. അതേസമയം, ജലാശയങ്ങള്‍ ചുരുങ്ങുകയും വൃക്ഷങ്ങളുടെ ആവരണം കുറയുകയും ചെയ്യുന്നത് ഇതിന്റെ ആഘാതം കൂടുതല്‍ വഷളാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെ ശരാശരി താപനില ക്രമേണ വര്‍ദ്ധിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചരിത്രപരമായി 22°C നും 32°C നും ഇടയില്‍ താപനില സ്ഥിരതയുള്ളതായിരുന്നെങ്കിലും, സമീപ വര്‍ഷങ്ങളില്‍ മാര്‍ച്ച്‌ മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാല മാസങ്ങളില്‍ പലപ്പോഴും 35°C ന് മുകളിലും ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച്‌ പാലക്കാട്ടും ഉള്‍നാടന്‍ ജില്ലകളിലും, താപനില 40°C ന് മുകളിലും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

 

മുമ്ബ് സുഖകരമായിരുന്ന പ്രഭാതങ്ങള്‍ ഇപ്പോള്‍ അസഹനീയമായി മാറുകയാണ്. കേരളത്തിലെ ഉയര്‍ന്ന ഈര്‍പ്പം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു, ഇത് താപനില യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ കാരണമാകുന്നു. താപനിലയിലെ ഈ കുത്തനെയുള്ള വര്‍ദ്ധനവ് ഉഷ്ണതരംഗങ്ങള്‍, സൂര്യാഘാതം, മറ്റ് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കു നയിക്കുകയും ചെയുന്നു.

 

എന്താണ് ഹീറ്റ് സ്‌ട്രോക്ക്?

 

ശരീരം 40°C (104°F) ന് മുകളില്‍ ചൂടാകുമ്ബോള്‍ സ്വയം തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും, ഈ അവസ്ഥയെ ഹീറ്റ് സ്‌ട്രോക്ക് എന്ന് വിശേഷിപ്പിക്കുകയും ചെയുന്നു. ഹീറ്റ് സ്‌ട്രോക്ക് ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ മാരകമായേക്കാം. ഇത് പലപ്പോഴും വര്‍ദ്ധിച്ച ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍, ഇത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും, അബോധാവസ്ഥ, അല്ലെങ്കില്‍ മരണത്തിലേക്കും നയിച്ചേക്കാം. ചൂടില്‍ ആരെങ്കിലും വിചിത്രമായി പെരുമാറുന്നത് അല്ലെങ്കില്‍ വളരെ ക്ഷീണിതനായി കാണപ്പെടുന്നത് എല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണമാകാം.