ഹൃദയം ആരോഗ്യകരമാക്കാന്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളും പാനീയങ്ങളും ഇതാ

Spread the love

ഹൃദയം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ഹൃദയം ആരോഗ്യവാനായിരിക്കുമ്ബോള്‍ മാത്രമേ ശരീരത്തിലെ മറ്റ് പ്രവർത്തനങ്ങളും ശരിയായി നടക്കൂ.

video
play-sharp-fill

ജീവിത ശൈലി രോഗങ്ങളായ രക്തസമ്മർദ്ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്ക് പുറമെ വ്യായാമത്തിന്‍റെ അഭാവവും സമ്മർദ്ദവും പൊണ്ണത്തടിയുമെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതമാൻ മുന്നോട്ട് കൊണ്ടുപോകേണ്ടതെങ്കില്‍ ഹൃദയത്തെ കാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഹൃദയാരോഗ്യം നിലനിര്‍ത്താൻ ചില പാനീയങ്ങളും ഭക്ഷണങ്ങളും ഇടയ്ക്കിടെ ഉള്‍പ്പെടുത്തുന്നത് വളരെ ഫലപ്രദമാണ്.

ബീറ്റ്‌റൂട്ട് ജ്യൂസ്
ബീറ്റ്‌റൂട്ടില്‍ ധാരാളം പോഷകഘടകങ്ങളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ദിവസേന ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസ്രാവം മെച്ചപ്പെടുത്തുകയും ഹൃദയാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രീൻ ടീ
ഗ്രീൻ ടീയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളെസ്റ്ററോള്‍ നിലനിർക്കുകയും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ദിവസം 1-2 കപ്പുകള്‍ ഗ്രീൻ ടീ കുടിക്കുന്നത് ഗുണകരമാണ്.

മഞ്ഞള്‍ വെള്ളം
മഞ്ഞളിലെ കുർകുമിൻ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതില്‍ സഹായിക്കുന്നു. വെറും വയറ്റില്‍ ഒരു കപ്പു മഞ്ഞള്‍ വെള്ളം കുടിക്കുന്നത് നല്ല ഫലങ്ങള്‍ നല്‍കും.

കറുവപ്പട്ട ചായ
കറുവപ്പട്ട ചായ രക്തത്തിലെ പഞ്ചസാരയും കൊളെസ്റ്ററോളും നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. ദിവസേന ചായയില്‍ ഒരു ചെറിയ കഷണം കറുവപ്പട്ട ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

വാള്‍നട്ട്
വാൾ ള്‍നട്ടില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇത് വളരെ പ്രധാനപ്പെട്ടതാണ്. ദിവസം കുറച്ച്‌ വാള്‍നട്ട് കഴിക്കുന്നത് ഹൃദയത്തെ ശക്തമാക്കും.

ഉലുവ
ഉലുവയില്‍ ധാരാളം ഫൈബർ, ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളെസ്റ്ററോള്‍ നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണത്തില്‍ ഉലുവ ചേർക്കുന്നത് ഹൃദയാരോഗ്യത്തിന് വളരെ ഉപകാരപ്രദമാണ്.