
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയർലിഫ്റ്റ് ചെയ്യുക. മസ്‌തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിൻ്റെ (25) ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുക.
അൽപ്പസമയം മുൻപാണ് അമലിന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. പതിനൊന്നുമണിയോടെ ഹൃദയം എയർലിഫ്റ്റ് ചെയ്യുമെന്നാണ് വിവരം. ഹൃദയം, കരൾ, കിഡ്‌നി, പാൻക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. കിംസിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാൻക്രിയാസും മാറ്റിവയ്ക്കും.
ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും നൽകും. ശസ്ത്രക്രിയ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group