
ചണ്ഡീഗഢ്: എംബിബിഎസ് മാത്രം യോഗ്യതയുള്ള ഡോക്ടർ, കാർഡിയോളജിസ്റ്റായി ചമഞ്ഞ് 50 ഹൃദയ ശസ്ത്രക്രീയകള്‍ നടത്തിയതായി കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദില്‍ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലാണു സംഭവം.
എംബിബിഎസ് ഡോക്ടർ പങ്കജ് മോഹൻ ശർമയാണ് വ്യാജമായി കാർഡിയോളജിസ്റ്റെന്ന പേരിൽ ഹൃദയശസ്ത്രക്രിയകൾ നടത്തിത്. ഒരു യഥാർത്ഥ കാർഡിയോളജിസ്റ്റിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ചാണ് ഇയാൾ രോഗികളെ ചികിത്സിച്ചിരുന്നത്. ഒരു രോഗി യഥാർത്ഥ ഡോക്ടറെ നേരിൽ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.
എംബിബിഎസ് ബിരുദമുള്ള പങ്കജ് മോഹന് ഹൃദയ ശസ്ത്രക്രിയകൾ ചെയ്യാൻ നിയമപരമായ അനുമതിയില്ല. എന്നാൽ, ഇയാൾ തന്റെ നോട്ട്പാഡില്‍ തനിക്ക് കാർഡിയോളജിയില്‍ ഡിഎൻബി ബിരുദമുണ്ടെന്ന് തെറ്റായി രേഖപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫെബ്രുവരി വരെയാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്തത്. ഇയാൾ നടത്തിയ ശസ്ത്രക്രിയകൾക്ക് ശേഷം നിരവധി രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുൾ ഉണ്ട്.