നിങ്ങളുടെ ഹൃദയം എങ്ങനെ സൂക്ഷിക്കണം..! ലോകഹൃദയ ദിനത്തിൽ ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ടിപ്പുകളുമായി തേർഡ് ഐ ന്യൂസ് ലൈവിൽ കാരിത്താസ് ആശുപത്രിയിലെ ഡോക്ടർ ജോണി ജോസഫ് എത്തുന്നു; ഹൃദയ ദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ തേർഡ് ഐ ന്യൂസ് ലൈവിൽ വീഡിയോ കാണാം
തേർഡ് ഐ ബ്യൂറോ
കോട്ടയം: നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ..! ഹൃദയാരോഗ്യം സംരക്ഷിക്കാൻ എന്തു ചെയ്യണം. കൊവിഡ് കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം. ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ചൊവ്വാഴ്ച രാവിലെ മുതൽ തേർഡ് ഐ ന്യൂസ് ലൈവിൽ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നുറുങ്ങു ടിപ്പുകളുമായി കാരിത്താസ് ആശുപത്രിയിലെ ഡോക്ടർ എത്തുന്നു.
കേരളത്തിലെ പ്രമുഖ ഹൃദയ ചികിത്സാ കേന്ദ്രമായ കാരിത്താസ് ആശുപത്രിയിലെ യൂണിറ്റ് ചീഫ് ഡോ.ജോണി ജോസഫുമായി തേർഡ് ഐ ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ഏ.കെ ശ്രീകുമാർ നടത്തിയ അഭിമുഖം ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിൽ പ്രായ വ്യത്യാസമില്ലാതെ ആളുകൾ ഹൃദ്രോഗികളാകുന്നത് കണ്ടു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രോഗ നിയന്ത്രണത്തിന് ചെയ്യേണ്ടത് എന്തെല്ലാമെന്നു ഡോക്ടർ നിർദ്ദേശിക്കുന്നത്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം, കൊവിഡ് കാലത്ത് ഹൃദയം എങ്ങിനെ സുരക്ഷിതമാക്കി വയ്ക്കാം, ഹൃദയാരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട വ്യായാമ മുറകൾ എന്തൊക്കെ തുടങ്ങിയ നിരവധി കാര്യങ്ങളാണ് ഡോക്ടർ വിശദീകരിക്കുന്നത്. ലോക ഹൃദയദിനമായ ചൊവ്വാഴ്ച രാവിലെ മുതൽ തന്നെ ഈ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം.