ഹൃദായാഘാതം ശരീരം നൽകും മുന്നറിയിപ്പ്; അവഗണിക്കരുതേ

Spread the love

ഹൃദായാഘാതം ഉണ്ടാകുന്നതിനു വളരെ മുൻപ് തന്നെ ശരീരം ചില സൂചനകൾ നൽകും. അവ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടിയാൽ അപകടം ഒഴിവാക്കാവുന്നതാണ്.

ഹൃദയാഘാതം കാരണം ആശുപത്രിയിലെത്തുന്ന രോഗികളിൽ പലരും പറയുന്നത്, എനിക്കിത് നേരത്തേ കണ്ടുപിടിക്കാൻ പറ്റിയില്ല, അറിയാൻ പറ്റിയില്ലല്ലോ? എന്നൊക്കെയാണ്. നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ചികിൽസിക്കാൻ വൈകില്ലായിരുന്നു എന്നും പലരും സങ്കടം പറയാറുണ്ട്.

നമ്മൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, ഹൃദ്രോഗം വന്ന വ്യക്തിക്ക് അയാളുടെ ശരീരം ഒന്നോ രണ്ടോ ആഴ്ച മുൻപ് തന്നെ സൂചനകൾ നൽകിയിട്ടുണ്ടാവും. അതായത് ഇന്ന് ഒരു അറ്റാക്ക് വന്നാൽ ഒന്നോ രണ്ടോ ആഴ്ച മുൻപ് എന്തെങ്കിലും സൂചനകൾ ഉണ്ടായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്കവർക്കും അതൊരു വലിയ വേദന ആയിരിക്കില്ല. ഹൃദ്രോഗം വരുന്ന സമയത്ത് സിനിമയിൽ കാണുന്നതുപോലെ വലിയ വേദന ചുരുക്കം ചില വ്യക്തികൾക്കു മാത്രമേ വരാറുള്ളൂ. മിക്കവർക്കും ഹൃദ്രോഗം വരുന്ന സമയത്ത് നെഞ്ചിനകത്ത് ഒരു ഗ്യാസ് പോലെ മാത്രമേ തോന്നാറുള്ളൂ.

ചുരുക്കം ചിലർക്ക് താടിയെല്ലിലും കഴുത്തിലും ഒരു കഴപ്പ് മാത്രമേ തോന്നാറുള്ളൂ. അതുകൊണ്ടാണ് മിക്കവരും ഹൃദയാഘാതം ആണെന്ന് മനസ്സിലാക്കാൻ വളരെ വൈകുന്നത്.

ഇതേ വ്യക്തിക്ക് തന്നെ ഒന്നോ രണ്ടോ ആഴ്ച മുന്നേ സ്പീഡിൽ നടക്കുന്ന സമയത്ത് നെഞ്ചിനകത്ത് ചെറിയ ഗ്യാസ് പോലെ ഒരു പ്രശ്നം ഉണ്ടാകാം. നമ്മളന്ന് ശ്രദ്ധിച്ചു കാണില്ല. റസ്റ്റെടുക്കുമ്പോൾ ആ ബുദ്ധിമുട്ട് മാറും. പ്രാധാന്യമുള്ള കാര്യമായി ആരും കണക്കാക്കാറില്ല.

കാരണം, ഒന്ന് എനിക്ക് നെഞ്ചുവേദന അല്ലല്ലോ വന്നത്. ഒരു ഗ്യാസ് പോലയല്ലേ തോന്നിയത്. രണ്ട്, റെസ്റ്റെടുത്തപ്പോൾ അത് മാറുകയും ചെയ്തു. അതുകൊണ്ട് ഇത് ഹൃദ്രോഗത്തിന്റെയാണെന്ന് മനസ്സിലാക്കിയില്ല. ഇങ്ങനെ പലരും പറയാറുണ്ട്.

ഷുഗറോ പ്രഷറോ കൊളസ്ട്രോളോ പുകവലിയോ അല്ലെങ്കിൽ പാരമ്പര്യമായി ഹൃദ്രോഗം ഉള്ളതോ ആയ വ്യക്തികൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലാണ്. അത്തരം വ്യക്തികൾ സാധാരണ ജീവിതത്തിൽ അനുഭവപ്പെടുന്ന

ചെറിയ വ്യത്യാസം പോലും ശ്രദ്ധിക്കണം. ഉദാഹരണത്തിന്, എന്നും മൂന്നു നില കയറുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം മൂന്നു നില കയറിയപ്പോൾ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ശ്വാസംമുട്ടുകയോ, ഗ്യാസ് കയറുന്നതു പോലെയോ തോന്നി എന്നുണ്ടെങ്കിൽ അതിനെപ്പോഴും പ്രാധാന്യം നൽകണം. അതൊരു ഹൃദയാഘാതത്തിന്റെ വളരെ നേരത്തേയുള്ള സൂചനയായിരിക്കണം.

സാധാരണ നമുക്കില്ലാത്ത ഒരു ബുദ്ധിമുട്ട് നെഞ്ചിൽ വന്നു കഴിഞ്ഞാൽ, നിസ്സാരമായിട്ട് തള്ളിക്കളയാതെ പരിശോധിച്ച് ഹൃദയത്തിന്റെ രോഗലക്ഷണം അല്ല എന്നെങ്കിലും തീർച്ചപ്പെടുത്തണം.