
ഹൃദയാഘാതം; ബഹ്റൈനില്‍ മലയാളി യുവാവ് മരിച്ചു ; ഒക്ടോബറിൽ വിവാഹം നിശ്ചയിച്ചിരിക്കെവേ അന്ത്യം
സ്വന്തം ലേഖകൻ
മനാമ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. മുഹറഖിലെ റൂമിൽ ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകരാണ് വൈശാഖിനെ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2019 മുതൽ ബഹ്‌റൈനിൽ ജോലി ചെയ്തു വരികയാണ് വൈശാഖ്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എഞ്ചിനീയർ ആയിരുന്നു. വിവാഹം ഒക്ടോബറിൽ നിശ്ചയിച്ചിരിക്കെയാണ് മരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്‌റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു വരികയാണ്.
Third Eye News Live
0