
ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൊഗ്നീഷ്യൽ ഹാർട്ട് ഡിഫക്ട്‌സ് ഉള്ള കുട്ടികളിൽ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ പറയുന്നു.
ഇത്തരം അവസ്ഥകളിൽ കുട്ടികൾ ജനിക്കുമ്പോൾ തന്നെ ഹൃദയത്തിന് എന്തെങ്കിലും പ്രശ്‌നങ്ങൾ കണ്ടെത്തുന്നുണ്ട്. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ചെറുപ്പം മുതൽ ഉള്ളവരിൽ രക്തത്തിന്റെ ഒഴുക്ക് കുറയാനും ഇത് ഹൃദയാഘാതത്തിലേയ്ക്ക് നയിക്കാനും കാരണമാകുന്നു.
കുട്ടികൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ:-

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടകിൾക്ക് പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ, വെള്ളത്തിൽ മുങ്ങി പോകുന്നത്, ഷോക്ക് ഏൽക്കുന്നത് എന്നിവയെല്ലാം പെട്ടെന്നുള്ള ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നുണ്ട്.
അതുപോലെ, ചില കുട്ടികൾക്ക് നേരത്തെ കണ്ടെത്താത്ത എന്തെങ്കിലും ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കും. ഇതും ഹൃദയാഘാതത്തിലേയ്ക്ക് നയിക്കുന്നു.
കുട്ടിക്കാലം മുതലുള്ള പൊണ്ണത്തടിയും ഹൃദയാഘാത സാധ്യത കൂട്ടുന്നു. 1975-ൽ 5-19 വയസ് പ്രായമുള്ള കുട്ടികളിലും കൗമാരക്കാരിലും 1% ൽ താഴെയാണ് അമിതവണ്ണമുള്ളത്. 2016 ൽ 124 ദശലക്ഷത്തിലധികം (6% പെൺകുട്ടികളും 8% ആൺകുട്ടികളും) അമിതവണ്ണമുള്ളവരായി മാറിയതായി ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നു.
നെഞ്ച് വേദന അല്ലെങ്കിൽ അസ്വസ്ഥത, എന്തെങ്കിലും ഒരു കാര്യം ചെയ്ത് കഴിയുമ്പോൾ തളർന്ന് പോകുന്നതെല്ലാം ഹൃദയാഘാതത്തിന്റെ ലക്ഷണളാണ്.
കൂടാതെ, ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തളർച്ച, തലകറക്കം, അമിത ക്ഷീണം എന്നിവയെല്ലാം ഹൃദയാഘാത ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ കുട്ടികളിൽ ശീലമാക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ പരമാവധി ഒഴിവാക്കുക.