
റിയാദ്: ഉംറ നിർവഹിച്ച ശേഷം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടായ മലയാളി തീർഥാടക മരിച്ചു.
മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിനി പൊന്നേത്ത് നഫീസ (58) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിർവഹിക്കാനെത്തിയ ഇവർ കർമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ജിദ്ദ അബ്ഹൂറിലെ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണാന്തര സഹായങ്ങള്‍ക്കും മറ്റും ജിദ്ദ കെ.എം.സി.സി വെല്‍ഫയർ വിങ്ങ് പ്രവർത്തകർ രംഗത്ത് ഉണ്ട്.



