ബംഗളൂരു: വിവാഹച്ചടങ്ങിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വരന് ദാരുണാന്ത്യം.
25-കാരനായ പ്രവീണ്‍ എന്ന യുവാവാണ് വധുവിന്റെ കഴുത്തില്‍ താലിചാര്‍ത്തിയതിന് പിന്നാലെ മരണപ്പെട്ടത്.
താലികെട്ടി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം വരന്‍ പ്രവീണിന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയും ചെയ്യുകയുമായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു.
ഉടന്‍ തന്നെ പ്രവീണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. കര്‍ണാടകയിലെ ബാഗല്‍കോട്ടിലെ ജാംഖണ്ഡി പട്ടണത്തില്‍ ശനിയാഴ്ച നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group