ഹൃദയാഘാതം വരുംമുമ്പ് തിരിച്ചറിയാം! നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈയൊരു രക്തപരിശോധന മാത്രം; ഡോക്ടർമാർ പറയുന്നു

Spread the love

ഒരു വ്യക്തിയെ ബാധിച്ചേക്കാവുന്ന ഏറ്റവും ഭയാനകമായ മെഡിക്കൽ അവസ്ഥകളിലൊന്നാണ് ഹൃദയാഘാതം. ഹൃദയാഘാതം ആർക്കും, എപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കാം.

പൊതുവേ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ കടന്നുവരുന്ന ഈ അവസ്ഥയെ എങ്ങനെ മുൻകൂട്ടി തിരിച്ചറിയാം എന്നതിനെക്കുറിച്ച്‌ ആളുകൾക്ക് വലിയ ധാരണയൊന്നുമില്ല. എന്നാൽ ഇത്തരക്കാർക്ക് ഒരു ആശ്വാസ വാർത്തയുമായി എത്തുകയാണ് പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ.ദിമിത്രി യാരനോവ്.

കൊളസ്ട്രോളിനേക്കാള്‍ പ്രധാനപ്പെട്ടതും ഹൃദയാഘാത സാധ്യത മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്നതുമായ ഒരു രക്തപരിശോധനയെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ഈ ലളിതമായ ടെസ്റ്റ് നിങ്ങളുടെ ഹൃദയത്തെ എങ്ങനെ സുരക്ഷിതമായി നിലനിർത്തുവെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയാഘാത സാധ്യത മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന ആ രക്തപരിശോധന:

ഹൃദയാഘാത സാധ്യത തിരിച്ചറിയാൻ സഹായിക്കുന്ന നിർണായകമായ രക്തപരിശോധനയുടെ പേര് ‘സി-റിയാക്ടീവ് പ്രോട്ടീൻ’ (CRP) എന്നാണ്. “നിങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന രക്തപരിശോധന അഥവാ CRP – അടിഞ്ഞു കൂടിയ കൊളസ്ട്രോള്‍ അല്ല, മറിച്ച്‌ ഒരു ലക്ഷണം പോലും അനുഭവപ്പെടുന്നതിന് മുൻപ് തന്നെ നിങ്ങളുടെ ധമനികളെ നശിപ്പിക്കുന്ന ‘നിശബ്ദ വീക്ക’ത്തെ വെളിപ്പെടുത്തുന്നു,” എന്ന് ഡോക്ടർ യാരനോവ് തന്റെ പോസ്റ്റില്‍ കുറിച്ചു.

കൂടാതെ സാധാരണ കൊളസ്ട്രോള്‍ അളവ് ഉള്ളവർക്ക് പോലും ഉയർന്ന CRP അളവ് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ശരീരത്തിലെ വീക്കത്തിന്റെ പ്രതികരണമായി കരള്‍ ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് CRP. വിട്ടുമാറാത്ത വീക്കം രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ഡോ. യാരനോവ് പറയുന്നു.

CRP ?
ഉയർന്ന CRP അളവ് താഴെ പറയുന്ന ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുന്നു ഡോ. യാരനോവിന്റെ അഭിപ്രായം.

  • ഹൃദയാഘാതം
  • സ്ട്രോക്ക്
  • ഇടുങ്ങിയ ധമനികള്‍ (അഥെറോസ്ക്ലെറോസിസ്)
  • പെരിഫറല്‍ ആർട്ടറി രോഗം

CRP അളവ് എങ്ങനെ പരിശോധിക്കാം?
ഹൃദയാഘാത സാധ്യതയെക്കുറിച്ച്‌ സമഗ്രമായ ഒരു വിലയിരുത്തലിനായി, hs-CRP പരിശോധന (high-sensitivity CRP) കൊളസ്ട്രോള്‍, Lp(a) [Lipoprotein(a)] രക്തപരിശോധനകളുമായി സംയോജിപ്പിച്ച്‌ നടത്താൻ ഡോ. യാരനോവ് ശുപാർശ ചെയ്യുന്നു. നിങ്ങളുടെ hs-CRP ഫലങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കാമെന്നും അദ്ദേഹം പറയുന്നു.

ഉയർന്ന അപകടസാധ്യത: >3.0 മി.ഗ്രാം/ലിറ്റർ

മിതമായ അപകടസാധ്യത: 1.0-3.0 മില്ലിഗ്രാം/ലിറ്റർ

കുറഞ്ഞ അപകടസാധ്യത: <1.0 mg/L

നിങ്ങളുടെ CRP ലെവലുകള്‍ മനസ്സിലാക്കുന്നതിലൂടെയും മറ്റ് പ്രധാന പരിശോധനാ ഫലങ്ങളുമായി ഇത് താരതമ്യം ചെയ്യുന്നതിലൂടെയും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച്‌ വ്യക്തമായ ഒരു ചിത്രം ലഭിക്കുകയും അപകടസാധ്യത കുറയ്ക്കുന്നതിനുള്ള മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കാൻ കഴിയുകയും ചെയ്യും.

CRP എങ്ങനെ കുറയ്ക്കാം?

സജീവമായിരിക്കുക– പതിവായ വ്യായാമം ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്.

ഹൃദയത്തെ പോഷിപ്പിക്കുന്ന ഭക്ഷണം– പഴങ്ങളും, പച്ചക്കറികളും, ധാന്യങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.

പുകവലി ഉപേക്ഷിക്കുക– പുകവലി ഹൃദയാഘാത സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്ന ഒന്നാണ്, ഇത് പൂർണ്ണമായും ഉപേക്ഷിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് വലിയ ആശ്വാസമാകും.

ചികിത്സാ ഓപ്ഷനുകള്‍– സ്റ്റാറ്റിനുകള്‍ പോലുള്ള മരുന്നുകള്‍ ആവശ്യമാണോ എന്ന് ഡോക്ടറുമായി സംസാരിക്കുക.

ആരോഗ്യകരമായ ഭാരം നിലനിർത്തുക– അമിത ഭാരം കുറയ്ക്കുന്നത് വീക്കത്തെയും CRP അളവിനെയും നിയന്ത്രിക്കാൻ സഹായിക്കും.

ശരീരത്തിലെ വീക്കം വലിയ അപകടകാരിയാണെന്നും, അതിനെ തിരിച്ചറിയുന്നതിനായി CRP പരിശോധന ഒരു പ്രധാനമായ മാർഗമാണെന്നും ഡോ. യാരനോവ് ചൂണ്ടിക്കാണിക്കുന്നു.