ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തി നോക്കൂ; ക്ഷീണം പമ്പ കടക്കും

Spread the love

അതി കഠിനമായ വെയിലും റസ്റ്റ്‌ ഇല്ലാത്ത ജോലിയും ആളുകളിൽ കൂടുതൽ ക്ഷീണമുണ്ടാക്കുന്നു. നേരത്തിനു ഭക്ഷണം കഴിക്കാത്തതും ആവശ്യത്തിന് വെള്ളം കുടിക്കാത്തതും  അമിതമായ ക്ഷീണത്തിനും തലവേദനക്കും വഴിയൊരുക്കും. അതിനാൻ നന്നായി വെള്ളം കുടിക്കുന്നതും വിറ്റാമിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്.

വിറ്റാമിൻ ബി12ന്റെ കുറവുള്ളവർക്കും എപ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാല്‍ കൊഴുപ്പുള്ള മല്‍സ്യങ്ങളില്‍ ( ബ്രെയിൻ ഫുഡ്) വിറ്റാമിൻ b12 ധാരാളം അടങ്ങിയിട്ടുണ്ട്. അയല, സാല്‍മണ്‍, മത്തി എന്നീ മല്‍സ്യങ്ങള്‍ ആഴ്ച്ചയില്‍ രണ്ടുതവണയെങ്കിലും കഴിക്കുന്നത് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നു.

 ഉറക്ക ക്ഷീണം കൂടുതലായി ഉണ്ടാകുന്നത് അയേണിന്റെ കുറവ് മൂലമാണ്. ഇത് നിങ്ങളുടെ ഊർജ്ജത്തേയും നന്നായി ബാധിക്കുന്നു. അതിനാല്‍ തന്നെ ദിവസവും ചീര കഴിക്കുന്നത് ധാരാളം അയണും മഗ്നീഷ്യവും ലഭിക്കാൻ സഹായിക്കുന്നു.ശരീരത്തില്‍ പൊട്ടാസ്യം കുറവാണെങ്കിലും ക്ഷീണം ഉണ്ടാകാറുണ്ട്. എന്നാല്‍ വാഴപ്പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡികളേയും പേശികളേയും പിന്തുണയ്ക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം പ്രമേഹം ഉള്ളവർ ഇത് കഴിക്കുമ്ബോള്‍ ശ്രദ്ധിക്കണം.

ഫോളേറ്റിന്റെ കുറവുകൊണ്ടും ക്ഷീണം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെതിരെ പോരാടാൻ ധാന്യങ്ങള്‍ക്ക് സാധിക്കും. ഇതില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഇവ ഭക്ഷണത്തില്‍ ചേർത്ത് കഴിക്കുന്നത് ക്ഷീണം അകറ്റാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കുന്നു.

മത്തങ്ങ വിത്തിൽ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ ഇതില്‍ ധാരാളമുണ്ട്.  അതിനാൽ ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുകയും ക്ഷീണവും സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്നു.