
ശരീരം ഉത്പാദിപ്പിക്കുന്ന ഏക വൈറ്റമിനാണ് വൈറ്റമിൻ ഡി. ചർമം സൂര്യപ്രകാശത്തിന്റെ സഹായത്തോടെയാണ് ഇത് നിർമിക്കുന്നത്. രാജ്യത്ത് അഞ്ചിലൊരാൾക്ക് എങ്കിലും വൈറ്റമിൻ ഡിയുടെ കാര്യമായ കുറവുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക്സ് റിസർച്ച് നടത്തിയ പഠനത്തിൽ വ്യക്തമായത്. ശരീരത്തിൽ വൈറ്റമിൻ ഡി കുറവുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ പരിശോധിക്കാം.
മൂഡ് സ്വിംഗ്സ്
വിഷാദം, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് തുടങ്ങിയവ വിറ്റാമിന്‍ ഡിയുടെ കുറവു മൂലമുണ്ടാകാം
തലമുടി കൊഴിച്ചില്‍
വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചിലര്‍ക്ക് തലമുടി കൊഴിച്ചിലും ഉണ്ടാകാം.
ചര്‍മ്മം ചൊറിയുക
ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വിറ്റാമിൻ ഡിയുടെ കുറവു മൂലമാകാം.
വരണ്ട ചര്‍മ്മം
വിറ്റാമിന്‍ ഡിയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.
അമിത ക്ഷീണം
ആവശ്യത്തിന് വിശ്രമം എടുത്തതിന് ശേഷവും അനുഭവപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും വിറ്റാമിന്‍
ഡിയുടെ കുറവാകാം സൂചിപ്പിക്കുന്നത്.
പ്രതിരോധശേഷി കുറയുക
എപ്പോഴും തുമ്മലും ജലദോഷവും പനിയും പ്രതിരോധശേഷി കുറവിന്‍റെ ലക്ഷണമാണ്. വിറ്റാമിന്‍ ഡിയുടെ കുറവു മൂലം പ്രതിരോധശേഷി കുറവിവിന് കാരണമാകും.