ടോയ്‌ലറ്റില്‍ പോകാന്‍ ഇടയ്ക്കിടെ തോന്നാറുണ്ടോ?; ശ്രദ്ധിക്കുക ഇത് പൈല്‍സിന്റെ ലക്ഷണമാവാം

Spread the love

മലവിസർജ്ജന സമയത്തോ മലബന്ധം ഉണ്ടാകുമ്ബോഴോ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന അമിതമായ സമ്മർദ്ദം കാരണമാണ് പ്രധാനമായും പൈല്‍സ് ഉണ്ടാകുന്നത്. മൂലക്കുരു പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്താൻ കഴിയുമെങ്കില്‍ ചെറിയ ചികിത്സകൊണ്ട് ഇവ സുഖപ്പെടുത്താൻ കഴിയും.

എന്നാല്‍ രോഗം തിരിച്ചറിയാൻ വൈകുന്നത് രോഗികളില്‍ പലതരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുകയും ഇവ പൂർണമായും ഭേദമാകാൻ സമയം എടുക്കുകയൂം ചെയ്യുന്നു.

പലപ്പോഴും മുതിർന്നവരിലും , ചെറുപ്പക്കാരിലും , ഗർഭിണികളിലും പൈല്‍സ് സാധാരണയായി കാണപ്പെടുന്നു. മൂലക്കുരു ഉള്ള 10 ല്‍ 5 പേരും രോഗാവസ്ഥ പുറത്ത് പറയാൻ മടികാറുണ്ട്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതല്‍ വലിച്ചിലുണ്ടാകുമ്ബോഴും കനം കുറയുമ്ബോഴും പൈല്‍സുണ്ടാകാം. മലദ്വാരത്തിന് പുറത്ത് കാണപ്പെടുന്ന ചെറിയ, നിറം മങ്ങിയ, വൃത്താകൃതിയിലുള്ള മുഴകളെയാണ് പൈല്‍സ് എന്ന് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിലരില്‍ പാരമ്ബര്യമായും മൂലക്കുരു കണ്ടുവരാറുണ്ട്. പൈല്‍സ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണല്‍ പൈല്‍സും എക്സ്റ്റേണല്‍ പൈല്‍സും. മലബന്ധം , വിട്ടുമാറാത്ത വയറിളക്കം, വാർദ്ധക്യം, ടോയ്‌ലറ്റില്‍ ദീർഘനേരം ഇരിക്കുന്നത്, തുടർച്ചയായ ചുമ, ഭാരമുള്ള വസ്തുക്കള്‍ ഉയർത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ കാരണവും രക്തക്കുഴലുകള്‍ക്ക് സമ്മർദ്ദം അനുഭവപ്പെടാം. ഗർഭകാലത്ത് ഉണ്ടാകുന്ന പൈല്‍സ് പ്രസവശേഷം സുഖപ്പെടാറുണ്ട്.

മൂലക്കുരുവിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്. മലമൂത്ര വിസര്‍ജനത്തിനു ശേഷം മലദ്വാരത്തില്‍ രക്തക്കറ കാണുക, മലദ്വാരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുക, ടോയ്ലറ്റില്‍ പോയതിനു ശേഷവും വീണ്ടും മലവിസര്‍ജനം നടത്താനുള്ള തോന്നല്‍ ഉണ്ടാകുക മലദ്വാരത്തിനു ചുറ്റും വേദന, പിണ്ഡങ്ങള്‍ എന്നിവ കാണപ്പെടുക, ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകാന്‍ തോന്നുക എന്നിവയെല്ലാം മൂലക്കൂരുവിന്റെ ലക്ഷണങ്ങളാണ്.

ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. മലദ്വാരത്തില്‍ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മുഴകള്‍ ഉള്ളില്‍ തള്ളാൻ കഴിയില്ല. അവയ്ക്കുള്ളിലെ രക്തം കട്ടപിടിച്ചാല്‍ അവ വളരെ വേദനാജനകമാകും.

ആദ്യഘട്ടത്തില്‍ ജീവിതശൈലിയിലെ മാറ്റം, ഭക്ഷണക്രമീകരണം എന്നിവയാണ് ചികിത്സ. മരുന്നുകള്‍കൊണ്ടും ജീവിതശൈലികളില്‍ വരുത്തുന്ന മാറ്റങ്ങള്‍കൊണ്ടും സുഖപ്പെടാത്ത പൈല്‍സിന് ശസ്ത്രക്രിയ നടത്തേണ്ടി വരും. ശുചിത്വം പാലിക്കുക, പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

ദിവസവും ധാരാളം വെള്ളം കുടിക്കുക, അതിനുപുറമെ, മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മസാലകള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വഴി ഒരു പരിധി വരെ മൂലക്കുരു വരുന്നത് തടയാൻ സാധിക്കും.